മുംബൈ: നേട്ടത്തിൽ ആരംഭിച്ചെങ്കിലും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 49.96 പോയന്റ് താഴ്ന്ന് 52,104.17ലും നിഫ്റ്റി 1.20 പോയന്റ് നഷ്ടത്തിൽ 15,313.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദിനവ്യാപാരത്തിനിടെ ഒരുവേള 52,517ലേയ്ക്കെത്തിയ സെൻസെക്സ് 650 പോയന്റുവരെ താഴ്ന്ന് 51,864ലെത്തിയെങ്കിലും പിന്നീട് നഷ്ടംകുറച്ച് 52,000 നിലവാരംതിരിച്ചുപിടിച്ചു.
ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, ബാങ്കിങ്, എഫ്എംസിജി സെക്ടറുകളാണ് വിപണിയിൽ സമ്മർദം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അതേസമയം നേട്ടമുണ്ടാക്കുകയുംചെയ്തു.