കർഷകരുടെ പരാതിയിൽ കളക്ടറുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് കൃഷിമന്ത്രി

കർഷകരുടെ പരാതിയിൽ കളക്ടറുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് കൃഷിമന്ത്രി

എറണാകുളം: നെടുമ്പാശ്ശേരി വില്ലേജിലെ കൈതക്കാട് പാടശേഖരത്തിലെ കർഷകരുടെ പരാതിയിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള അന്വേഷണത്തിന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ നിർദേശം നൽകി. ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.

സ്വകാര്യ വ്യക്തികൾ നെൽവയൽ തണ്ണീർത്തട നിയമങ്ങൾ ലംഘിച്ച് നിലം പരിവർത്തനപ്പെടുത്തി മറ്റ് കർഷകരുടെ കൃഷി നശിപ്പിക്കുന്നതടക്കമുള്ള പരാതികളിലാണ് മന്ത്രി അടിയന്തര നടപടി ആവശ്യപ്പെട്ടത്. കർഷകരുടെ കൃഷിസ്ഥലത്തേക്കുള്ള ജലലഭ്യതയും കാർഷിക യന്ത്രങ്ങളുടെ ലഭ്യതയും തടസപ്പെടുത്തുന്നതിനെതിരെയാണ് കർഷകർ അദാലത്തിൽ പരാതി നൽകിയത്.

Leave A Reply
error: Content is protected !!