റെജിക്ക് തുടർ ചികിത്സക്ക് വഴിതുറന്ന് അദാലത്ത്

റെജിക്ക് തുടർ ചികിത്സക്ക് വഴിതുറന്ന് അദാലത്ത്

കോട്ടയംഅപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് 26 വർഷമായി പരസഹായത്തോടെ ജീവിക്കുന്ന തൃക്കൊടിത്താനം കന്നുകെട്ടുംതടം വീട്ടിൽ റെജിക്ക് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ തുടർ ചികിത്സക്ക് വഴി തുറന്നു .

നെടുംകുന്നം സെൻ്റ് ജോൺസ് ഹാളിൽ ഇന്നലെ നടന്ന അദാലത്തിൽ റെജി സമർപ്പിച്ച അപേക്ഷ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം അനുവദിച്ചതായി മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും പി. തിലോത്തമനും റെജിയെ അറിയിക്കുകയായിരുന്നു.

ജോലിക്കിടെ ലോറിയിൽ നിന്നും കരിങ്കല്ല് ദേഹത്ത് വീണാണ് 46 കാരനായ റെജിക്ക് പരിക്കേറ്റത്. അരയ്ക്ക് താഴെ തളർന്ന റെജി അനുജന്റെ സംരക്ഷണയിലാണ് കഴിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തുടർ ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു

Leave A Reply
error: Content is protected !!