കൈത്തണ്ടയില്‍ പന്തുകൊണ്ട് ഗില്ലിന് പരിക്ക്; സ്കാനിംഗിന് വിധേയനാക്കി

കൈത്തണ്ടയില്‍ പന്തുകൊണ്ട് ഗില്ലിന് പരിക്ക്; സ്കാനിംഗിന് വിധേയനാക്കി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കൈത്തണ്ടയ്ക്ക് പന്ത് കൊണ്ട ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയനാക്കി.

മൂന്നാം ദിനം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ അശ്വിന്റെ ഓവറില്‍ ഇംഗ്ലണ്ട് താരം ഡാനിയല്‍ ലോറന്‍സ് സ്വീപ് ചെയ്ത പന്ത് ഗില്ലിന്റെ ഇടത് കൈത്തണ്ടയിലിടിക്കുകയായിരുന്നു.

ഇതോടെ പരിക്കിന്റെ പേടിയെ തുടര്‍ന്ന് ഗില്ലിനെ ചൊവ്വാഴ്ച സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു.

Leave A Reply
error: Content is protected !!