ജോസഫിനും കുടുംബത്തിനും കരുതലായി സാന്ത്വനസ്പർശം

ജോസഫിനും കുടുംബത്തിനും കരുതലായി സാന്ത്വനസ്പർശം

എറണാകുളം: ചികിത്സാ സഹായവും ബാങ്ക് വായ്പയിൽ പലിശയിളവും ലഭ്യമാക്കണമെന്ന അപേക്ഷയുമായെത്തിയ ആലങ്ങാട് സ്വദേശി സി.എ ജോസഫിന് കരുതലൊരുക്കി സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്ത്. പക്ഷാഘാതത്തെ തുടർന്ന് വരുമാന മാർഗം ഇല്ലാതായ ജോസഫിനും കുടുംബത്തിനും അതിവേഗം സഹായം ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദാലത്തിൽ മന്ത്രിമാർ കൈമാറി.

ജോസഫിന് തുടർചികിത്സ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25000 രൂപ അനുവദിച്ചു. തിരിച്ചടവ് മുടങ്ങിയ മകളുടെ വിദ്യാഭ്യാസ വായ്പയിൽ പലിശ ഒഴിവാക്കുന്നതിനും അദാലത്തിൽ നടപടി സ്വീകരിച്ചു. ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിന് മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, വി.എസ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!