മസ്കത്ത്: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവർക്ക് ഇളവേർപ്പെടുത്തി . ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ക്വാറൻറീനിൽ ഇളവുണ്ടാകും.
അതെ സമയം 16ൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടർമാരുടെ കത്ത് ഉണ്ടാകണം), റിലീഫ് ആൻറ് ഷെൽട്ടർ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ പെർമിറ്റുകൾ കൈവശമുള്ളവർക്കും ഇളവ് ബാധകമായിരിക്കും.
ഇവരെ ചെക്ക് ഇൻ സമയത്ത് ബുക്ക് ചെയ്ത ഹോട്ടൽ റിസർവേഷൻ രേഖകൾ കാണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വിമാന കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.