ഡോ​ള​ർ​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ

ഡോ​ള​ർ​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഡോ​ള​ർക​ട​ത്ത് കേ​സി​ൽ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്.

അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ർ സം​ഘ​ടി​പ്പി​ച്ച​ത് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ലെ കോ​ഴ​പ്പ​ണ​മാ​ണ് ഡോ​ള​റാ​ക്കി മാ​റ്റി​യ​ത്.  സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​ര​വ​ധി തെ​ളി​വു​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്.  ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

Leave A Reply
error: Content is protected !!