ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി

ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി

മുംബൈ: ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി. ബിസിനസുകാരനായ വൈഭവ് രേഖിയാണ് വരൻ. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.

ദിയയുടെ രണ്ടാം വിവാഹമാണ് ഇത്. ബിസിനസ് പാർട്ണറായ സഹിൽ സൻഹയെ 2014 ൽ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ വേർപിരിഞ്ഞു.

വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹചടങ്ങുകൾക്ക് ശേഷം കാത്തു നിന്ന മാധ്യമ പ്രവർത്തകർക്ക് മധുരം നൽകാനും ദിയ മുന്നോട്ട് വന്നു.

മാധവൻ നായകനായി അഭിനയിച്ച ‘രെഹ്ന ഹേ തേരെ ദിൽ മേം’ എന്ന ചിത്രത്തിലൂടെയാണ് ദിയ അഭിനയരം​ഗത്തെത്തുന്നത്. പരിനീത, ഓം ശാവ്തി ഓം, കിസാൻ, കുർബാൻ, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു

Leave A Reply
error: Content is protected !!