കോ​വി​ഡ്​ പ്ര​തി​രോധം ; വീ​ഴ്​​ച വ​രു​ത്തി​യ സ്​​കൂ​ളു​ക​ൾക്കെ​തി​രെ നടപടി

കോ​വി​ഡ്​ പ്ര​തി​രോധം ; വീ​ഴ്​​ച വ​രു​ത്തി​യ സ്​​കൂ​ളു​ക​ൾക്കെ​തി​രെ നടപടി

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്​​ച വ​രു​ത്തി​യ സ്​​കൂ​ളു​ക​ൾക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം .ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ സ്​​കൂ​ളു​ക​ളി​ൽ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ്​ ഗുരുതര ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മാ​സ്​​കു​ക​ൾ ശ​രി​യാ​യ രൂ​പ​ത്തി​ൽ ധ​രി​ക്കു​ന്നി​ല്ല, അ​ണു​ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​നി​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്നി​ല്ല, സാമൂഹിക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ ച​ട്ട​ലം​ഘ​ന​ങ്ങ​ളാ​ണ്​ സ്കൂ​ളു​ക​ളി​ൽ ക​​ണ്ടെ​ത്തി​യ​ത്. സ്​​കൂ​ളു​ക​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യ​ത്തിന്റെ കീ​ഴി​ലു​ള്ള സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഈടാക്കും .

ദി​വ​സം സ്​​കൂ​ളു​ക​ളി​ൽ ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നി​ല​വി​ൽ 50 ശ​ത​മാ​ന​മാ​ണ്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ഇ​ത് കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അതെ സമയം നി​ശ്ചി​ത ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്​ റൂ​മു​ക​ളി​ലെ​ത്തു​ക​യും ബാ​ക്കി​യു​ള്ള​വ​ർ ഓ​ൺ​ലൈ​നാ​യും ക്ലാ​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന രീ​തി​യാ​ണ്​ തു​ട​രു​ന്ന​ത്​. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തിനെ തു​ട​ർ​ന്ന്​ ചി​ല സ്​​കൂ​ളു​ക​ൾ പൂ​ട്ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ അ​ധ്യ​യ​നം ഓ​ൺ​ലൈ​നാ​യി തു​ട​രും. സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ ബാ​ധ ഉ​ണ്ടാ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യ​ത്തിന്റെ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി പി​ഴ അ​ട​ക്ക​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എ​ല്ലാ സ്​​കൂ​ളു​ക​ളും കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യപ്പെ​ട്ടു.

Leave A Reply
error: Content is protected !!