ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സ്​ ; ദു​ബാ​യ് ലക്ഷ്യമിടുന്ന​ത്​ 110 ദ​ശ​ല​ക്ഷം ദി​ർ​ഹ​മിന്റെ ചാരിറ്റി

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സ്​ ; ദു​ബാ​യ് ലക്ഷ്യമിടുന്ന​ത്​ 110 ദ​ശ​ല​ക്ഷം ദി​ർ​ഹ​മിന്റെ ചാരിറ്റി

ദുബായ് : ദു​ബാ​യി​ൽ ഒ​രു​ങ്ങു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സ്​ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്​ 110 ദ​ശ​ല​ക്ഷം ദി​ർ​ഹ​മിന്റെ കാരുണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. 17,000 ച​തു​ര​ശ്ര അ​ടി​യി​ൽ ചി​ത്ര​ വി​സ്​​മ​യം തീ​ർ​ത്തി​രി​ക്കു​ന്ന​ത് ദുബായ് കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രി​ട്ടീ​ഷ്​ ക​ലാ​കാ​ര​നാ​യ സ​ച്ച ജ​ഫ്രി​യാ​ണ് . ഫെ​ബ്രു​വ​രി 25നാ​ണ്​ പ്ര​കാ​ശ​നം. ചിത്രം ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

കോ​വി​ഡ് പ്രതിസന്ധിയിൽ ​ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക ചെ​ല​വ​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന നാ​ല്​ ലേ​ല​ങ്ങ​ളി​ലാ​യാ​ണ്​ കാ​ൻ​വാസ് ലേ​ല​ത്തി​ൽ​വെ​ക്കു​ന്ന​ത്. ദുബായ് കെ​യ​ർ, യു​നി​സെ​ഫ്, യു​ന​സ്​​കോ, ഗ്ലോ​ബ​ൽ ഗി​ഫ്​​റ്റ്​ ഫൗ​ണ്ടേ​ഷ​ൻ, യു.​എ.​ഇ സ​ഹി​ഷ്​​ണു​ത മ​ന്ത്രാ​ല​യം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യം, ഡി​ജി​റ്റ​ൽ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യം ലഭ്യമാക്കും .

‘ ദ ​ജേ​ണി ഓ​ഫ്​ ഹ്യു​മാ​നി​റ്റി ‘എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന കാ​ൻ​വാ​സി​ൽ ലോ​ക​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നാ​യി അ​യ​ച്ചു​ന​ൽ​കു​ന്ന പെ​യി​ൻ​റി​ങ്ങു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്തെ ഐ​സൊ​ലേ​ഷ​ൻ, ബ​ന്ധ​ങ്ങ​ൾ, അ​ക​ൽ​ച്ച എ​ന്നി​വ​യെ​ല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് .

Leave A Reply
error: Content is protected !!