ടൂൾകിറ്റ് കേസ് ; രാജ്യദ്രോഹം ചുമത്താൻ കഴിയില്ല : മുൻ സുപ്രീം കോടതി ജഡ്ജി

ടൂൾകിറ്റ് കേസ് ; രാജ്യദ്രോഹം ചുമത്താൻ കഴിയില്ല : മുൻ സുപ്രീം കോടതി ജഡ്ജി

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം ചുമത്താൻ കഴിയില്ലെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത. രാജ്യത്തെ ഏത് പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത് അക്രമാസക്തമാകാത്തിടത്തോളം പ്രതിഷേധത്തിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

ദിശ രവിക്കെതിരെയുള്ള കേസ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളിൽ ലഭ്യമായ ടൂൾകിറ്റ് താൻ വായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

“ടൂൾകിറ്റിൽ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായ ഒന്നുമില്ല. ഒരാൾക്ക് പ്രതിഷേധങ്ങളെ പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ച് അജ്ഞത മൂലമാണ് .” ദീപക് ഗുപ്ത പറഞ്ഞു.

1962ലെ കേദാർസിങ് വേഴ്സസ് ബിഹാർ സർക്കാർ കേസിൽ പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കലാപത്തിനും അക്രമത്തിനും കാരണമായത് കൊണ്ടാണ് . എന്നാൽ ടൂൾകിറ്റ് കേസിൽ ഇത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Reply
error: Content is protected !!