വ്യത്യസ്തത ഉണര്‍ത്തി വികസന ചിത്രങ്ങളുടെ ഫോട്ടോഎക്‌സിബിഷന്‍

വ്യത്യസ്തത ഉണര്‍ത്തി വികസന ചിത്രങ്ങളുടെ ഫോട്ടോഎക്‌സിബിഷന്‍

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം – ഇടുക്കി@ ഹൈടെക് – നെടുങ്കണ്ടത്ത് വൈദ്യതി വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധി പേര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി.

ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യത്യസ്ത തീയതികളിലായിട്ടാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് അടിമാലിയില്‍ ഇന്നും (16) തൊടുപുഴയില്‍ നാളെയും (17) അടുത്ത പ്രദര്‍ശനം നടക്കും.

Leave A Reply
error: Content is protected !!