സുനാമിയിലെ ‘ആരാണ്’ എന്ന പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സുനാമിയിലെ ‘ആരാണ്’ എന്ന പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമിയിലെ ‘ആരാണ്’ എന്ന പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യക്സണും നേഹയും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നേഹ എസ് നായരും കേശവ് വിനോദും ചേർന്നാണ്. ലാലിന്റേതാണ് വരികൾ.

ബാലു വർ​ഗീസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.

Leave A Reply
error: Content is protected !!