ക്യാൻസർ കെയർ സ്‌പെഷ്യൽ ഒ.പി ലഭിക്കും

ക്യാൻസർ കെയർ സ്‌പെഷ്യൽ ഒ.പി ലഭിക്കും

തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ക്യാൻസർ കെയർ യൂണിറ്റിന്റെ സ്‌പെഷ്യൽ ഒ.പി തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ലഭിക്കും.

മറ്റു സേവനങ്ങളായ ക്യാൻസർ സ്‌പെഷ്യാലിറ്റി ഐ.പി വിഭാഗവും, ഹോമിയോപ്പതിക് ക്യാൻസർ പാലിയേറ്റീവ് ഹോംകെയർ, ക്യാൻസർ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, ടെലി-മെഡിസിൽ തുടങ്ങിയ സേവനങ്ങളും ആശുപത്രിയിൽ നിന്നും ലഭിക്കും. ഫോൺ: 0471-2463746, 9605917070.

അസാധാരണമായ, കാര്യകാരണ സഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം  അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നു കൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.

 

Leave A Reply
error: Content is protected !!