ബലാത്സംഗം ചെയ്ത 16കാരിയെ കല്യാണം കഴിക്കാമെന്ന് പ്രതി; ജാമ്യം നൽകി പോക്സോ കോടതി

ബലാത്സംഗം ചെയ്ത 16കാരിയെ കല്യാണം കഴിക്കാമെന്ന് പ്രതി; ജാമ്യം നൽകി പോക്സോ കോടതി

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം നൽകിയത്. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. കുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ആദ്യം നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.

Leave A Reply
error: Content is protected !!