ഐപിഎൽ പുതിയ സീസണിലേക്കുള്ള ചെന്നൈയുടെ സാധ്യത ടീമിനെകുറിച്ച് ആകാശ് ചോപ്രയുടെ നിരീക്ഷണങ്ങൾ.

ഐപിഎൽ പുതിയ സീസണിലേക്കുള്ള ചെന്നൈയുടെ സാധ്യത ടീമിനെകുറിച്ച് ആകാശ് ചോപ്രയുടെ നിരീക്ഷണങ്ങൾ.

ഐപിഎല്‍ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കാന്‍ സാധ്യതയുളള താരങ്ങളെ പ്രവചിച്ച് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്ര. ഓസീസ് സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച് ഇംഗ്ലീഷ് താരം ജേസണ്‍ റോയ് എന്നീ കളിക്കാര്‍ക്കായും ചെന്നൈ ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കുമെന്നാണ് ചോപ്രയുടെ നിഗമനം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇക്കുറി ടീമില്‍ നിന്ന് ഒഴിവാക്കിയ ഗ്ലെന്‍ മാക്‌സ്വെല്ലിനായും ലേലത്തില്‍ ചെന്നൈ ശ്രമിക്കുമെന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു, ഓഫ് സ്പിന്‍ എറിയാനും മികവുള്ള മാക്‌സ്വെല്ലിന്റെ മികവ് ചെന്നൈയെ ആകര്‍ശിക്കുമെന്നാണ് ചോപ്ര കണക്ക് കൂട്ടുന്നത്.

സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൃഷ്ണപ്പ ഗൗതം, ജലജ് സക്‌സേന എന്നിവര്‍ ലഭ്യമാണെങ്കിലും, ഗൗതമിനെ ടീമിലെത്തിക്കാനായിരിക്കും അവര്‍ക്ക് കൂടുതല്‍ താല്പര്യമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Leave A Reply
error: Content is protected !!