16കാരിയെ വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ഗർഭിണിയാക്കിയ കേസ് ; 25കാരനായ വിവാഹിതന്​ ജാമ്യം

16കാരിയെ വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ഗർഭിണിയാക്കിയ കേസ് ; 25കാരനായ വിവാഹിതന്​ ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന്​ പറഞ്ഞ് ​ 16കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന്​ ജാമ്യം അനുവദിച്ച് കോടതി . പോക്​സോ കേസിലാണ്​ മുംബൈ കോടതി പ്രതിക്ക്​ ജാമ്യം അനുവദിച്ചത്​. എന്നാൽ പെൺകുട്ടിയുടെ സമ്മതത്തോടെയാണ്​ യുവാവ്​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന്​ കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി പെൺകുട്ടിയെ രണ്ടുവർഷം കഴിയുമ്പോൾ വിവാഹം കഴിക്കാമെന്ന്​ ഉറപ്പുനൽകുകയായിരുന്നു.

അതെ സമയം പെൺകുട്ടിയുടെ മാതാവ്​ യുവാവിന്‍റെ ജാമ്യത്തിന്​ എതിർപ്പില്ലെന്ന്​ അറിയിച്ച്​ സത്യവാങ്​മൂലം കോടതിയിൽ നൽകുകയും ചെയ്​തു. കുഞ്ഞിന്​ ജന്മം നൽകുന്ന മകൾക്ക്​ യുവാവ് തന്നെ വിവാഹം കഴിക്കണമെന്നാണ്​ ആഗ്രഹമെന്നും മാതാവ്​ കോടതിയെ ബോധിപ്പിച്ചു .

ജാമ്യത്തിനായി പ്രതി രണ്ടാംതവണയാണ്​ കോടതിയെ സമീപിക്കുന്നത്​. ആദ്യതവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. യുവാവിന്‍റെ ആദ്യഭാര്യ രണ്ടാം വിവാഹത്തിന്​ എതിർക്കുമെന്ന്​ പൊലീസ്​ കോടതിയെ അറിയിച്ചു. തുടർന്ന് യുവാവിന്​ ജാമ്യം നൽകുന്നതിനെ പൊലീസ്​ കോടതിയിൽ എതിർത്തു.

ഭാവിയിലെ അനന്തരഫലങ്ങൾ മനസിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ ചതിക്കുകയായിരുന്നണെന്നും കേസിൽ നിന്ന്​ രക്ഷപ്പെടുന്നതിന്​ വേണ്ടിയാണ്​ വിവാഹം എന്ന മാർഗം യുവാവ്​ കണ്ടെത്തിയതെന്നും ​പൊലീസ്​ ആരോപിച്ചു .

പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ്​ ​പ്രതി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി യുവാവിനോട്​ പറഞ്ഞ​പ്പാൾ സംഭവം പുറത്തുപറയരുതെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്​ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന്​ മറച്ചുവെക്കുകയായിരുന്നു.തുടർന്ന് ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കി പെൺകുട്ടി ഗർഭിണിയാണെന്ന്​ മാതാവ്​ മനസിലാക്കിയതോടെ​ കുടുംബം 25കാരനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒക്​ടോബർ 23നാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​.

അതെ സമയം പ്രതിയുടെ ആദ്യവിവാഹത്തെക്കുറിച്ച്​ പെൺകുട്ടിക്ക്​ അറിവുണ്ടായിരുന്നുവെന്നും പ്രതിയെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക്​ സമ്മതമാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിക്ക്​ 18 വയസാകു​മ്പോ ൾ വിവാഹം കഴിക്കാമെന്ന്​ പ്രതി ഉറപ്പുനൽകുകയും ചെയ്​തു. അതിനാൽ പരസ്​പര സമ്മതത്തോടെയാണ്​ ഇരുവരുടെയും ബന്ധമെന്ന്​ ചൂണ്ടിക്കാട്ടി കോടതി 25കാരന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!