മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ,  ഒറവമ്പുറം ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!