ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോഹ്‌ലിയും രോഹിതും

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോഹ്‌ലിയും രോഹിതും

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങിലെ മികവ് നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. പാക്കിസ്ഥാൻ നായകൻ ബാബർ അസമാണു 3–ാം സ്ഥാനത്ത്. ബോളർമാരിൽ ന്യൂസീലൻഡിന്റ ട്രെന്റ് ബോൾട്ട്, അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബുർ റഹ്മാൻ എന്നിവർക്കു പിന്നിലായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര 3–ാം സ്ഥാനത്തു നിൽക്കുന്നു.

ആസ്‌ട്രേലിയക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് കോഹ്‌ലിക്ക് തുണയായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കോഹ്ലി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 870 പോയിന്റോടെ കോഹ്‌ലി തലപ്പത്ത് തുടരുകയാണ്. ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍, ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫാഫ് ഡുപ്ലെസി, ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, ക്വിന്റണ്‍ ഡികോക്ക്, ജോണി ബെയര്‍ സ്റ്റോ എന്നിവരാണ് അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

Leave A Reply
error: Content is protected !!