ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി

ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി

ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ടീമിലെ ശ്രദ്ധേയ സാനിധ്യമായ ഓൾറൗണ്ടർ വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശരനാണ് വധു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ വിജയ് ശങ്കറിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.

ഈ വിശേഷദിവസത്തിൽ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്പതികളുടെ ചിത്രം പങ്കുവച്ച് സൺറൈസേഴ്സ് ട്വിറ്ററിൽ കുറിച്ചു. കെ.എൽ.രാഹുൽ, യുസ്‍വേന്ദ്ര ചഹൽ, കരുൺ നായർ തുടങ്ങിയ ഇന്ത്യൻ താരങ്ങളും വിജയ്ക്ക് ആശംസകൾ നേർന്നു. 2018ൽ ദേശീയ ടീമിന്റെ ഭാഗമായ വിജയ് ശങ്കർ 2019 ഏകദിന ലോകകപ്പിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കർ അംഗമായിരുന്നു. ഈ വർഷം നടക്കുന്ന ഐപിഎൽ സീസണിലേക്ക് സൺറൈസേഴ്സ് ടീം വിജയ് ശങ്കറിനെ നിലനിർത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!