കള്ളപ്പണം വെളുപ്പിക്കൽ കേസ്: കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹർജി ശിവശങ്കർ പിൻവലിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹർജി ശിവശങ്കർ പിൻവലിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു. കേ​സി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ള്ള​ക്ക​ട​ത്തി​ല്‍ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ ആ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

കു​റ്റ​പ​ത്രം അ​പൂ​ര്‍​ണ​മാ​ണെ​ന്നും ത​ന്നെ പോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ പ്ര​ധാ​ന വാ​ദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കര്‍ ഹർജിയില്‍ വാദിച്ചിരുന്നു. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. ഇക്കാര്യം കോടതി അനുവദിച്ചു. എ​ന്നാ​ല്‍ ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ശി​വ​ശ​ങ്ക​റെ​ന്നും ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ല്‍ കു​റ്റ​പ​ത്രം ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

 

Leave A Reply
error: Content is protected !!