മലപ്പുറം: പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു മുഹമ്മദ്. മുഹമ്മദ് സമീറിന് വധ ഭീഷണിയുണ്ടായിരുന്നുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു പറഞ്ഞു. എന്നാൽ മലപ്പുറത്ത് ലീഗ് പ്രവര്ത്തകന് കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നല്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച്ച രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സമീറിന്റെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചഎങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒറവംപുറം സ്വദേശികളായ നിസാം, അബ്ദുൽ മജീദ്, മൊയീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്