പോലീസ് റെയ്ഡ്: ഒളിവില്‍ കഴിഞ്ഞ 4 പ്രതികളെ പിടി കൂടി

പോലീസ് റെയ്ഡ്: ഒളിവില്‍ കഴിഞ്ഞ 4 പ്രതികളെ പിടി കൂടി

കാസര്‍ഗോഡ്‌:  ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ  നിര്‍ദേശപ്രകാരം കാസര്‍കോട് ഡി വൈഎസ്പി  പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വിവിധ കേസുകളില്‍ പോലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെ പിടികൂടി.

കഞ്ചാവ് കേസില്‍ പ്രതിയായ  മുഹമ്മദ് ഹത്തിമുദ്ദിന്‍, കുടുംബ കോടതി വാറന്റ് ഉള്ള കൃഷ്ണ ക്ളാല്‍, വധശ്രമ കേസില്‍ പ്രതിയായ സെനോഹര്‍, ആംസ് ആക്ട് കേസില്‍ പ്രതിയായ അബൂബക്കര്‍ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡില്‍ മഞ്ചേശ്വരം സി ഐ ഷൈന്‍ കെപി, കുമ്പള സിഐ  പ്രമോദ്, ആദൂര്‍ സി എഎ വിശ്വാംബരന്‍ നായര്‍, മേല്‍പ്പറമ്പ സി ഐ പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply
error: Content is protected !!