സുവാരസിനെ ഒഴിവാക്കിയ രീതി, ബാഴ്‌സലോന ചെയ്തത് ശരിയായില്ലെന്ന്. ബെർവറ്റൊവ്.

സുവാരസിനെ ഒഴിവാക്കിയ രീതി, ബാഴ്‌സലോന ചെയ്തത് ശരിയായില്ലെന്ന്. ബെർവറ്റൊവ്.

ബാഴ്സയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ലൂയിസ് സുവാരസ്. എന്നാൽ ബാഴ്സയിൽ നിന്നും താരത്തെ ഒഴിവാക്കിയ രീതിക്ക് ഫുട്ബോൾ ലോകത്തു നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

സുവാരസിന്റെ പ്രിയ സുഹൃത്തായ ലയണൽ മെസിയും ബാഴ്സയുടെ താരത്തെ ഒഴിവാക്കിയ രീതിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.സുവാരസിനെ ബാഴ്സ ചവിട്ടിപ്പുറത്താക്കിയത് പോലെയാണ് പറഞ്ഞയച്ചതെന്നാണ് മെസി ആരോപിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും സിമിയോണിക്ക് കീഴിൽ മികച്ച പ്രകടനമാണ് സുവാരസ് കാഴ്ചവെക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണിലെ ടോപ്സ്കോററാണ് സുവാരസ്. ബാഴ്സയുടെ ഈ നീക്കത്തേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ ഇതിഹാസമായ ദിമിറ്റർ ബെർബറ്റോവ്. ബെറ്റ്ഫെയറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply
error: Content is protected !!