താനൂർ: തിരൂരങ്ങാടിയിൽ മയക്കുമരുന്നുമായി എത്തിയ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ തലക്കാട്ടൂർ സ്വദേശി കൊല്ലത്തേടത്ത് വീട്ടിൽ സജീവ് (29) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. മാരക മയക്കുമരുന്ന് സിന്തറ്റിക് ഇനത്തിൽപെട്ട എം ഡി എം എ, ഹാഷിഷ് ഓയിൽ തുടങ്ങിയവയാണ് ഇവരുടെ കൈയിൽ നിന്ന് പിടികൂടിയത്.
തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മയക്കുമരുന്നാണ് എകസൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപയുടെ മയക്ക് മരുന്നുകൾ ആണ് ഇവരുടെ കൈയിൽ നിന്ന് പിടികൂടിയത്. പിടിയിലായവരുടെ വലയിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടെന്നും തിരിച്ചറിഞ്ഞ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരം വിളിച്ചറിയിക്കുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.