മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ആണ് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.
കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. പ്രദേശത്ത് കഴിഞ ദിവസം സിപിഎം – യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു സംഘർഷം.