ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിക്കപ്പെട്ട സംഭവം, വിവാദം കത്തുന്നു.

ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിക്കപ്പെട്ട സംഭവം, വിവാദം കത്തുന്നു.

ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോള്‍ നിഷേധിക്കപ്പെട്ടത് വിവാദത്തില്‍. 42ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ പിറന്നത്.

ഗൂപ്പറുടെ തകര്‍പ്പനൊരു ലോംങ് റെയ്ഞ്ചര്‍ ഗോള്‍ പോസ്റ്റില്‍ തട്ടിയ ശേഷം ഗോള്‍ വലക്കുള്ളില്‍ കയറി പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ അപ്പീല്‍ അവഗണിച്ച് ലൈന്‍സ് മാന്‍ ഗോള്‍ അനുവദിച്ചില്ല.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഉറച്ച ഒരു ഗോളാണ് നഷ്ടമായത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ ഈ ഗോളിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചത് ടീമിന്റെ വിലപ്പെട്ട മൂന്ന് പോയന്റുകളും നഷ്ടപ്പെടാന്‍ ഇടയാക്കി.

Leave A Reply
error: Content is protected !!