ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ താരലേലം ഫെബ്രുവരി 18 ന് നടക്കും. ഐ.പി.എല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തവണ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2020 സീസണ് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യു.എ.ഇയില്‍ വെച്ചാണ് നടന്നത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യയില്‍ കൃത്യമായി നടപ്പാക്കിയാല്‍ ഐ.പി.എല്‍ രാജ്യത്ത് തന്നെ നടന്നേക്കും. നിലവില്‍ താരങ്ങളെ നിലനിര്‍ത്താനുള്ള ടീമുകളുടെ അവസരം ജനുവരി 20-ല്‍ നിന്നും ഫെബ്രുവരി നാലിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.