യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ

യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ

യെസ് ബാങ്ക് സഹസ്ഥാപകൻ അറസ്റ്റിലായി. യെസ് ബാങ്ക് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുൻ ചെയർമാനുമായ റാണ കപൂറാണ് അറസ്റ്റിലായത്. പിഎംഎൽഎ ആക്ട് പ്രകാരമാണ് റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

പഞ്ചാബ്, മഹാരാഷ്ട്ര കോപറേറ്റിവ് ബാങ്കിലെ 6000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷയനുഭവിക്കുന്ന രാകേഷ് വധാവനും സാരം​ഗ് വധാവനും 200 കോടി രൂപയുടെ വായ്പ നൽകിയ കുറ്റത്തിനാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാണ കപൂറുമായി ക്രിമിനൽ ​ഗൂഢാലോചനയിലൂടെയാണ് 200 കോടി രൂപ സ്വന്തമാക്കിയതെന്നാണ് ഇ.ഡി കണ്ടെത്തിയത്.

Leave A Reply
error: Content is protected !!