കൊച്ചി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊച്ചി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒറ്റപ്പെട്ട സ്ഥലത്ത് റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊച്ചി എ.സി.പി. ലാൽജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി. മൃതദേഹം പുരുഷന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Reply
error: Content is protected !!