ഗോവ : ജംഷഡ്പൂരിനെതിരായ ഇന്നത്തെ നിർണ്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിന്റെ നട്ടെല്ലായ ഫക്കുണ്ടോ പെരേര കളിക്കുന്നില്ല,
പരിശീലനസമയത്തേറ്റ പരിക്കാണ് ഫക്കുണ്ടോക്ക് വിനയായതെന്ന് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ പറയുന്നു.
ജെസ്സലിന്റെ നായകത്വത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ പരിക്ക് ഭേദമായ ജോർദാൻ മുറെ സ്ഥാനം നേടിയിട്ടുണ്ട്, ഒപ്പം ഡിഫൻസിൽ ഇടവേളക്ക് ശേഷം കോണയും കോസ്റ്റയും ഒരുമിച്ചിറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.