വിജയ് സേതുപതി വില്ലനായി എത്തുന്ന തെലുഗ് ചിത്രം “ഉപ്പേന” ഫെബ്രുവരി 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

വിജയ് സേതുപതി വില്ലനായി എത്തുന്ന തെലുഗ് ചിത്രം “ഉപ്പേന” ഫെബ്രുവരി 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപ്പേന. ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ്. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.  ചിത്രം ഫെബ്രുവരി 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെഗാസ്റ്റാര്‍ ചിരഞ്ജീവി, നയന്‍താര നായകരായ സെയ് രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്ങ്സും ചേര്‍ന്ന ചിത്രം നിര്‍മിക്കുന്നത്. ചിരഞ്ജീവിയുടെ മരുമകന്‍ ആണ് പഞ്ജ വൈഷ്ണവ് തേജ്.

Leave A Reply
error: Content is protected !!