ബാബു ആന്റണി ചിത്രം ” പവർ സ്റ്റാർ ” നാല് ഭാഷകളിൽ റിലീസ് ചെയ്യും

ബാബു ആന്റണി ചിത്രം ” പവർ സ്റ്റാർ ” നാല് ഭാഷകളിൽ റിലീസ് ചെയ്യും

ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ചിത്രം നാല് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് ഒമർ ലുലു അറിയിച്ചു. നീട്ടിയ മുടിയും കാതിൽ കുരിശും കറുത്ത ഗ്ലാസുമെല്ലാമായി മാസ്സ് ലുക്കിലാണ് ബാബു ആന്റണി ചിത്രത്തിൽ എത്തുക.

ഒരു കാലത്ത് മലയാളികളുടെ ആക്ഷൻ കിംഗ് ആയിരുന്നു ബാബു ആന്റണിയെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒമർ ലുലു. .മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും ചിത്രം റിലീസ് ചെയുന്നത്. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസ് ചെയുന്ന ആദ്യത്തെ സിനിമയാണ് പവർസ്റ്റാർ.

Leave A Reply
error: Content is protected !!