പൃഥ്വിരാജ് ഉണ്ണിമുകുന്ദൻ ചിത്രം ഭ്രമത്തിൻറെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ഉണ്ണിമുകുന്ദൻ ചിത്രം ഭ്രമത്തിൻറെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്‌ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. വില്ലൻ എന്ന ചിത്രത്തിന് ശേഷം റാഷി മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ.ചിത്രമാണിത് .

ബോളിവുഡിൽ വമ്പൻ വിജയമായി തീർന്ന അന്ധാദുൻറെ മലയാളം റീമേക് ആണ് ഈ ചിത്രം. എ.പി ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാൻ പ്രകാശൻ ഫെയിം ദേവിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം ശരത് ബാലൻ എഴുതുന്നു. ലൈൻ പ്രൊഡ്യുസർ ബാദുഷ.എൻ.എം, എഡിറ്റിംഗ്: ശ്രീകർ പ്രസാദ്, സംഗീത സംവിധാനം: ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടർ: ജിത്തു അഷ്റഫ്, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ജിനു.പി.കെ, സ്റ്റിൽസ്: ബിജിത് ധർമ്മടം, മേക്കപ്പ്‌: റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ.

Leave A Reply
error: Content is protected !!