തമിഴ് ചിത്രം സിനത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

തമിഴ് ചിത്രം സിനത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

അരുണ്‍ വിജയിയെ നായകനാക്കി ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സിനം’. ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് ചിത്രത്തിലെ നായിക.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍. ഷബീര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സിനം എന്നാല്‍ കോപം എന്നാണ് അര്‍ഥം.

Leave A Reply
error: Content is protected !!