തലപതി വിജയിയുടെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രമായ മാസ്റ്റർ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോൺ പ്രൈമിൽ ജനുവരി 29ന് റിലീസ് ചെയ്യും. ജനുവരി 13ന് പ്രദർശനത്തിന് എത്തിയ ചിത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി. കൊറോണയും, ലോക്ക് ഡൗണിനും ശേഷം എത്തിയ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്.
റിലീസ് ചെയ്ത് പതിനാറാം ദിവസമാണ് ചിത്രം ആമസോണിൽ സ്ട്രീമിങ്ങിന് എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്ലർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയും ചെയ്തു. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’.വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന് സൂര്യനുമാണ്.