സോംബി റെഡ്ഡി ഫെബ്രുവരി അഞ്ചിന് തീയറ്ററുകളിൽ : പുതിയ പോസ്റ്റർ കാണാം

സോംബി റെഡ്ഡി ഫെബ്രുവരി അഞ്ചിന് തീയറ്ററുകളിൽ : പുതിയ പോസ്റ്റർ കാണാം

ദേശീയ അവാർഡ് നേടിയ സംവിധായകൻ പ്രശാന്ത് വർമ്മ തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ഔവ്, കൽക്കി എന്നിവയിലൂടെ തൻറെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം തൻറെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു.സോംബി റെഡ്ഡി എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രം ഫെബ്രുവരി അഞ്ചിന് പ്രദസ്റർഹന്തിന് എത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ആപ്പിൾ ട്രീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തെലുങ്കിലെ ആദ്യത്തെ സോംബി ചിത്രമാണിത്. കൊറോണ സൃഷ്ടിച്ച പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും, ഞങ്ങളുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ചിത്രം യാഥാർത്ഥ്യമാക്കാൻ അശ്രാന്തമായി പരിശ്രമിച്ചു. ഉയർന്ന നിലവാരമുള്ള ഈ സിനിമയെ ഞങ്ങളുടെ പ്രേക്ഷകർ തീർച്ചയായും ഇഷ്ടപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു.

Leave A Reply
error: Content is protected !!