കളമശ്ശേരി മർദ്ദനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടിയുടെ പിതാവ്

കളമശ്ശേരി മർദ്ദനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരുക്കേറ്റ കുട്ടിയുടെ പിതാവ് ആരോപിച്ചു. ഏഴംഗ സംഘത്തെ പൊലീസ് മർദിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഏഴംഗ സംഘത്തെ മർദ്ദിച്ചെന്നത് ആസൂത്രിതമായ ആരോപണമെന്നാണ് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മർദ്ദിച്ച സംഘത്തെ എത്തിച്ചതിന് പിന്നാലെ പരാതി നൽകാനായി സ്റ്റേഷനിലെത്തിയിരുന്നു. ഏഴംഗ സംഘത്തിന്റെ രക്ഷിതാക്കളും സ്റ്റേഷനിലുണ്ടായിരുന്നു. അപ്പോഴൊന്നും പരാതി ഉയർന്നിരുന്നില്ല . മർദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തതിനു ശേഷമാണ് മർദ്ദനമെന്ന് പരാതി ഉയരുന്നത്. ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണ് . എന്നാൽ അവർ ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല . തൻറെ മകനെ നിഷ്ഠൂരമായാണ് ഇവർ മർദ്ദിച്ചത്. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ എത്തിക്കുന്നത് ആരാണെന്ന വിഷയത്തിലും അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!