ജയിലിൽ വച്ച് മർദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി കെവിൻ വധക്കേസിലെ പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണനയിലെടുക്കും. ടിറ്റോ ജെറോമിനു പുറമെ ശ്യാം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു എന്നിവരും മർദ്ദനമേറ്റുവെന്ന മൊഴി നൽകിയതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോടതിയ്ക്ക് റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാരെ കാണാൻ കഴിഞ്ഞയാഴ്ച്ച രക്ഷിതാക്കൾക്ക് കോടതി അനുമതിയും നൽകിയിരുന്നു. കൂടാതെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി ജയിൽ വകുപ്പും റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്.