എഫ് എ കപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പർ എഫ്.സിക്ക് തകർപ്പൻ ജയം. വൈകൊമ്ബെ വാണ്ടറേഴ്സിനെതിരെയാണ് സ്പര്‍സ് വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് സ്പര്‍സ് വിജയം സ്വന്തമാക്കിയത്. ജയത്തോടെ അവർ അഞ്ചാം റൗണ്ടിൽ പ്രവേശിച്ചു.
ബെയ്ല്,വിങ്ക്സ്, എന്ഡോമ്ബലെ എന്നിവർ സ്പര്‍സിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ 25ആം മിനുട്ടില്‍ ഒനെയ്ഡിന്മ ആയിരുന്നു വൈകൊമ്ബെയ്ക്ക് വേണ്ടി ഗോൾ നേടിയത്. സ്പര്‍സ് അവസാന നാല് മിനിറ്റിൽ നൗ മൂന്ന് ഗോളുകൾ നേടിയത്. എന്ഡോമ്ബലെ ഇരട്ട ഗോളുകൾ നേടി. അടുത്ത റൌണ്ട് എവര്‍ട്ടണെ ആകും സ്പര്‍സ് നേരിടുക.