ഇന്ത്യയിലെ ആറ് കായികതാരങ്ങളെയും വിരമിച്ച കോച്ച് ഒ.എം.നമ്പ്യാറിനെയും 2021 ലെ പത്മശ്രീ അവാർഡിനായി രാജ്യം തെരഞ്ഞെടുത്തു. ഈ വർഷത്തെ അംഗീകാരത്തിനായി ഒരു ക്രിക്കറ്റ് കളിക്കാരനെയും തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.
89 കാരനായ നമ്പ്യാർ ഇതിഹാസ വനിതാ അത്ലറ്റ് പി.ടി. ഉഷയുടെ പരിശീലകൻ ആയിരുന്നു. പരിശീലകർക്കുള്ള പരമോന്നത അംഗീകാരമായ ദ്രോണാചാര്യ അവാർഡിന് 1985 ൽ നമ്പ്യാർ അർഹനായി. 2010 ഗ്വാങ്ഷൗ ഏഷ്യൻ ഗെയിംസിൽ 3,000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വർണം നേടിയ സുധ സിംഗ് (36), 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ ടേബിൾ ടെന്നീസ് താരം മൗമ ദാസ് (36) എന്നിവർക്കും ഇത്തവണ പുരസ്കാരം ലഭിച്ചു.
കെ.വൈ വെങ്കിടേഷ്, ഒ.എം. നമ്പ്യാർ, അൻഷു ജംസെൻപ, അനിത പോൾഡുറായ്,വീരേന്ദർ സിംഗ്, സുധ സിംഗ്, മൗമ ദാസ് എന്നിവർക്കാണ് ഇത്തവണ പദ്മശ്രീ പുരസ്കാരം ലഭിച്ചത്.