ഒമാനിൽ ഓടിക്കൊണ്ടിരിക്കെ ട്രക്കിന് തീപിടിച്ചു; ഒരു മരണം

ഒമാനിൽ ഓടിക്കൊണ്ടിരിക്കെ ട്രക്കിന് തീപിടിച്ചു; ഒരു മരണം

ഒമാനില്‍ ഓടിക്കൊണ്ടിരിക്കെ ട്രക്കിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിലാണ് അപകടമുണ്ടായത്. ഏഷ്യന്‍ വംശജനായ പ്രവാസി മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബലുന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തുര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരക്ഷാ വിഭാഗം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!