കോവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
കോവിഡ് വാക്സീൻ സ്വീകരിച്ച ഡ്രൈവർമാർ ആണെങ്കിൽ ഓരോ ഏഴു ദിവസം കൂടുമ്പോഴും സൗജന്യ പിസിആർ ടെസ്റ്റ് ഫലം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അബുദാബി സ്വീകരിക്കുന്നത്.