സൂപ്പർസ്റ്റാറിന്റെ ‘അണ്ണാത്തെ’ ദീപാവലിക്ക് റിലീസ് ചെയ്യും

സൂപ്പർസ്റ്റാറിന്റെ ‘അണ്ണാത്തെ’ ദീപാവലിക്ക് റിലീസ് ചെയ്യും

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും. ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡ് ബാധ സെറ്റിനെ ബാധിച്ചത്.

ഡിസംബർ 14നാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷൻ ഡ്രാമ സിനിമയായാവും പുറത്തിറങ്ങുക. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇത്.

എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘ദർബാർ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി രജനി നായകവേഷം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയില്ല. നവംബർ നാലാണ് റിലീസ് തിയതി.

Leave A Reply
error: Content is protected !!