ബജറ്റ് അവതരണം; പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷക സംഘടനകൾ

ബജറ്റ് അവതരണം; പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷക സംഘടനകൾ

ബജറ്റ് അവതരണദിനത്തിൽ പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനട ജാഥ നടത്താനും കർഷക സംഘടനകളുടെ യോ​ഗത്തിൽ തീരുമാനമായി.

അതേസമയം ഡല്‍ഹി അതിര്‍ത്തിക്കു പുറത്ത് സമരം തുടരുന്ന കര്‍ഷകര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി പോലീസ് വ്യക്തമാക്കി. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളൂ.

Leave A Reply
error: Content is protected !!