കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്നയാളെ അരമണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. പത്തോളം കളവു കേസില്‍ പ്രതിയായ ബാലുശ്ശേരി കൂരാച്ചുണ്ട് അവിടനെല്ലൂര്‍ മച്ചാണിക്കല് അജിത് വര്‍ഗീസ് (20) ആണ് പിടിയിലായത്. പോലീസിൽ പരാതി നൽകി അരമണിക്കൂറിനുള്ളിൽ ഇയാളെ പിടികൂടാൻ പോലീസിനായി.
മിഠായിത്തെരുവില്‍ വച്ച് സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ആണ് അജിത് വർഗീസ് കവര്‍ന്നത്. . അജിത് കൊലക്കേസ് പ്രതിയായ സിറാജ് തങ്ങള്‍ക്കൊപ്പമാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. അടുത്തകാലത്താണ് അജിത് ജാമ്യത്തിൽ ഇറങ്ങിയത്.