കൊച്ചി: സ്വർണകള്ളക്കടത്തു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കള്ളപ്പണക്കേസിലും ജയശങ്കറിന് ഇന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്.
കള്ളപ്പണക്കേസില്‍ അറസ്റ്റിലായി 89ാം ദിവസമാണ് ജാമ്യം അനുവദിച്ചത്. ഇനി ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം. മൊത്തം മൂന്ന് കേസുകളാണ് കള്ളകടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
ഇഡി രജിസ്റ്റർ കേസുമായി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.