കളമശേരിയിലെ 17കാരന്റെ ആത്മഹത്യ: പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം

കളമശേരിയിലെ 17കാരന്റെ ആത്മഹത്യ: പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. കൗ​ൺ​സി​ലിം​ഗി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് 17 വ​യ​സു​കാ​ര​നു മ​ർ​ദ​ന​മേ​റ്റ​ത്. കേ​സി​ൽ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി കാ​ട്ടു​പ​റ​മ്പി​ൽ നി​ഖി​ൽ പോ​ൾ (17) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ സ​മി​തി തി​ങ്ക​ളാ​ഴ്ച മൊ​ഴി​യെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് നി​ഖി​ൽ തൂ​ങ്ങി ​മ​രി​ച്ച​ത്. 17-കാ​ര​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു ക്രൂ​ര​മ​ർ​ദ​ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കേ​സി​ലെ പ്ര​തി​ക​ളി​ൽ ആ​റു​പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!