ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വെച്ച് തകര്‍ത്ത് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കിയ ടീം ഇന്ത്യയിലെ അരങ്ങേറ്റക്കാര്‍ക്ക് വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയില്‍ അരങ്ങേറിയ ആറ് ഇന്ത്യന്‍ പുതുമുഖങ്ങള്‍ക്ക് മഹീന്ദ്രയുടെ പുതിയ താര് എസ്യുവി വാഹനം സമ്മാനമായിട്ട് നല്‍കും.
ആനന്ദ് മഹീന്ദ്ര തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സമ്മാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം ഏറ്റെടുത്തത്.
അരങ്ങേറ്റക്കാരും പുതുമുഖങ്ങളുമായ മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ശുഭ്മാന്‍ ഗില്‍, ടി. നടരാജന്, നവ്ദീപ് സെയ്നി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്കാണു എസ് യു വി ലഭിക്കുക. ആറ് താരങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും ആനന്ദ് മഹീന്ദ്ര കുറിച്ചു