രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി

രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി. ജനുവരി 16 മുതലുള്ള കണക്കാണിത്. ആറ് ദിവസത്തിനിടെ മാത്രം 10 ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ആറ് ദിവസത്തിനിടെ 10 ലക്ഷം വാക്സിനേഷന്‍ എന്നത് അമേരിക്കയുടെയും യുകെയുടെയും കണക്കിനേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ബ്രിട്ടണ്‍ 18 ദിവസവും അമേരിക്ക 10 ദിവസവുമെടുത്തു. കോവിഡ് വാക്സിനേഷന് ശേഷം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച മാത്രം 6957 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

Leave A Reply
error: Content is protected !!